ബാര്‍ കോഴ: തുടരന്വേഷണ റിപോര്‍ട്ട് 30ന് പരിഗണിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ തുടരന്വേഷണ റിപോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി മെയ് 30ലേക്കു മാറ്റി. കോടതി അവധിയായതിനാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് കേസ് മാറ്റിയ വിവരം അറിയിച്ചത്. മാണി രണ്ടുതവണയായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കണ്ടെത്തല്‍ തള്ളിയാണ് എസ്പി സുകേശന്‍ തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it