Flash News

ബാര്‍ കോഴ: ക്വിക് വെരിഫിക്കേഷന്‍ നടത്തണമെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍ : മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ ക്വിക് വെരിഫിക്കേഷന്‍ നടത്തണമെന്ന്  തൃശൂര്‍ വിജിലന്‍സ് കോടതി. അടുത്ത മാസം 23നകം ക്വിക് വെരിഫിക്കേഷന്‍ നടത്തി റിപോര്‍ട്ട്് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മന്ത്രി ബാബുവിനെയും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശിനെയും പ്രതികളാക്കി ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് വിധി. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം അടങ്ങിയ സിഡിയും ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it