ബാര്‍ കോഴ: എസ്പി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ബിജു രമേശ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സുകേശനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.
2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാറുടമ അസോസിയേഷന്‍ ഓഫിസില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ അടങ്ങുന്നതാണ് സിഡി. എസ്പി സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന സംഭാഷണം ഇതിലുണ്ട്. ഇരുവരും ഗൂഢാലോചന നടത്തിയെന്നു സംശയിക്കേണ്ടതാണെന്ന് റിപോര്‍ട്ടില്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ഏതു രീതിയില്‍ വേണമെങ്കിലും അവസാനിപ്പിക്കാനാവുമെന്നു എസ്പി പറഞ്ഞതായി ബിജു വെളിപ്പെടുത്തിയെന്നും 22 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it