ബാര്‍ കോഴക്കേസ്: വിജിലന്‍സ് അന്വേഷണം നീതിപൂര്വകമാകുമോയെന്ന് ഹൈക്കോടതി
BY ajay G.A.G21 Nov 2015 5:55 AM GMT
X
ajay G.A.G21 Nov 2015 5:55 AM GMT
കൊച്ചി : ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് ഹൈക്കോടതി. കെ.എം മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പോലും പറയുന്ന നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്ന് സംശയവും കോടതി പ്രകടിപ്പിച്ചു.
ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് സിബിഐയെക്കൊണ്ട് അന്വേഷണം നടത്തിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി എജി കോടതിയെ അറിയിച്ചു. കേസ് ഇന്നുച്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ മാണിയുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി സ്വീകരിക്കുന്നത് സംബന്ധിച്ച നിയമ പ്രശ്നമാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT