ബാര്‍ കോഴക്കേസ്; മന്ത്രി ബാബുവിനെതിരേ ക്വിക്ക് വെരിഫിക്കേഷന് വിജിലന്‍സ് ഉത്തരവ്

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. മന്ത്രി കെ ബാബുവിനേയും ബാര്‍ ഉടമ അസോസിയേഷന്‍ നേതാവ് ബിജു രമേശിനേയും പ്രതികളാക്കി തൃശൂര്‍ മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടംകുളം നല്‍കിയ പരാതിയിലാണ് വിധി. ജനുവരി 23നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
മന്ത്രി ബാബുവിന് ബിജു രമേശ് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. എന്നാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നതാണെന്നും ഇപ്പോഴും നടന്നു വരികയാണെന്നും അതിനാല്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. അന്വേഷണത്തെ നിരുത്സാഹപ്പെടുത്തേണ്ടെന്ന് പറഞ്ഞ കോടതി വീണ്ടും ഒരന്വേഷണം കൂടി നടത്തിയാല്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചു.
Next Story

RELATED STORIES

Share it