Districts

ബാര്‍ കോഴക്കേസില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സന്‍ എം പോള്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നും സത്യസന്ധമായാണു പ്രവര്‍ത്തിച്ചതെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മേല്‍ ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെങ്കില്‍, സമ്മര്‍ദ്ദത്തിന് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അവര്‍ പറയട്ടെ. അപ്പോള്‍ താന്‍ മാപ്പുപറയാമെന്നും അദ്ദേഹം പറഞ്ഞു.
വിന്‍സന്‍ എം പോളിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പുവരെ മാത്രമെ അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ഇടപെടല്‍ ചട്ടവിരുദ്ധമാണ്. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ യാന്ത്രികമായി പെരുമാറിയെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.
Next Story

RELATED STORIES

Share it