ബാര്‍ ഉടമകള്‍ നല്‍കിയ ഹരജിയില്‍ 30നകം വിധി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യംചെയ്ത് ബാര്‍ ഉടമകള്‍ നല്‍കിയ ഹരജിയില്‍ 30നകം വിധിയുണ്ടായേക്കും. വിധി തയ്യാറായിട്ടുണ്ടെന്നും താന്‍ വിരമിക്കുന്നതിനു മുമ്പുതന്നെ ഉത്തരവുണ്ടാവുമെന്നും കേസില്‍ വാദം കേട്ടിരുന്ന ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് വിക്രംജിത്ത് സെന്‍ പറഞ്ഞു. ഇന്നു മുതല്‍ സുപ്രിംകോടതി ക്രിസ്മസ് അവധിയിലായതോടെ ബാര്‍ കേസിന്റെ വിധിയില്‍ ആശങ്കയുണ്ടായിരുന്നു. ബെഞ്ചിലെ മറ്റൊരു ജഡ്ജി ഏറെ നാളായി അവധിയിലുമാണ്. ജസ്റ്റിസ് വിക്രംജിത്ത് സെന്‍ 30ന് വിരമിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിച്ചില്ലെങ്കി ല്‍ പുതിയ ജഡ്ജിയുടെ ബെഞ്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കേണ്ട അവസ്ഥയുണ്ടാവും. എന്നാല്‍, ക്രിസ്മസ് അവധിയിലാണെങ്കിലും പ്രത്യേകമായി കോടതി ചേര്‍ന്ന് 30ന് മുമ്പ് വിധി പ്രഖ്യാപനം നടത്തുമെന്നാണ് വിക്രംജിത്ത് സെന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ചോദ്യംചെയ്ത് ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഉടമകളാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it