malappuram local

ബാര്‍ബര്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിന് ധനസഹായം നല്‍കും

കൊണ്ടോട്ടി: സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിനും ഇനി സര്‍ക്കാര്‍ ധനസഹായവും.പരമ്പരാഗത ബാര്‍ബര്‍ തൊഴിലെടുക്കുന്ന പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ നവീകരിക്കുന്നതിനാണ് സര്‍ക്കാര്‍ നസഹായം നല്‍കാന്‍ തീരുമാനിച്ചത്.ബാര്‍ബര്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിനായുളള സഹായം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ 255 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 60 വയസ്സിന് താഴെയുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരാള്‍ക്ക് 25,000 രുപവരെ സഹായം ലഭിക്കും. ഒബിസി വിഭാഗത്തില്‍ പെട്ട പരമ്പരാതത തൊഴിലാളികളാവണമെന്ന് നിര്‍ബന്ധമുണ്ട്. ഇവരുടെ കുടംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിനു മുകളില്‍ ഉയരാനും പാടില്ല. അപേക്ഷകള്‍ ജനുവരി 8ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടോ, തപാലിലോ ന ല്‍കണം. അപേക്ഷയോടൊപ്പം പ ാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ജാതി സര്‍ട്ടിഫിക്കറ്റും,വരുമാന സര്‍ട്ടിഫിക്കറ്റും നല്‍കണം.
പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നോ, സെക്രട്ടറിയില്‍ നിന്നോ തൊഴില്‍ പരിചയ സര്‍ട്ടിഫക്കറ്റ് വാങ്ങി ഹാജരാക്കണം.കൂടാതെ റേഷന്‍ കാര്‍ഡ്,തിരിച്ചറിയ ല്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും കടയ ുടമയുടെ ഉടമസ്ഥാവകാശ സ ര്‍ട്ടിഫിക്കറ്റിന്റെയോ, വാടക ചീട്ടിന്റേയോ പകര്‍പ്പും ഹാജരാക്കണം. അപേക്ഷയില്‍ ഗ്രാമപ്പഞ്ചായത്ത് സ്വീകരിക്കേണ്ട നടപടികളും സര്‍ക്കാര്‍ പുറപ്പെടുവ ിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ ലഭിക്കുന്ന ഓരോ അപേക്ഷയും പട്ട ിക ജാതി പ്രമോട്ടര്‍മാരുടെ സഹ ായത്താല്‍ പരിശോധിച്ച് അപേക്ഷ ഫോമില്‍ രേഖപ്പെടുത്തിയിട്ടുളള മാര്‍ക്ക് നല്‍കണം. ബിപിഎല്‍ കുടംബം,ഭിന്നശേഷിയുളളവര്‍, മൂന്ന് സീറ്റില്‍ താഴെയുളളവര്‍ എന്നിവര്‍ക്ക് 20 മാര്‍ക്ക് വീതവും, രണ്ടോ അതില്‍ കൂടുത േല ാ പെണ്‍കുട്ടികളുളള കുടംബത്തിനും, 20 വര്‍ഷത്തലധികം പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് 10 മാര്‍ക്ക് വീതവും നല്‍കണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളളവര്‍ കാക്കനാട്ട ുളള ഓഫിസിലും തൃശൂര്‍ മുത ല്‍ കാസര്‍ക്കോട് വരെയുളളവര്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുമാണ് അംഗീകൃത പട്ടിക നല്‍കേണ്ടത്.
Next Story

RELATED STORIES

Share it