Flash News

ബാര്‍കേസ് പരിഗണിക്കുന്നത് അടുത്തമാസം രണ്ടിന്

കൊച്ചി : ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിനെതിരെയുള്ള റിവ്യൂഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. കേസില്‍ മാണിയുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന വിധിക്കെതിരെ തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ റിവ്യു ഹര്‍ജിയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ അടുത്തമാസത്തേക്ക് മാറ്റിയത്.

നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകുമോ എന്നും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുകൂടേയെന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ഇന്നു രാവിലെ ചോദിച്ചിരുന്നു. തുടര്‍ന്ന്് കേസ് പരിഗണിക്കുന്നത് ഇന്നുച്ചയ്ക്ക് ശേഷമാണെന്ന് അറിയിച്ചുവെങ്കിലും അടുത്തമാസത്തേക്ക്് മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it