Flash News

ബാബു ഭരദ്വാജ് അന്തരിച്ചു

ബാബു ഭരദ്വാജ്  അന്തരിച്ചു
X
babu baradwaj

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.
1948 ജനുവരി 15ന് ഡോ. എം ആര്‍ വിജയരാഘവന്റെയും കെ പി ഭവാനിയുടെയും മകനായാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി.
2009 മുതല്‍ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലായ ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘു നോവല്‍), പപ്പറ്റ് തിയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവല്‍), കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പഞ്ചകല്യാണി അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
കലാപങ്ങള്‍ക്കൊരു ഗൃഹപാഠം'എന്ന നോവലിന് 2006ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബൂദബി ശക്തി അവാര്‍ഡ്, യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പി കെ പ്രഭയാണ് ഭാര്യ. രേഷ്മ, ഗ്രീഷ്മ, താഷി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ.
Next Story

RELATED STORIES

Share it