Dont Miss

ബാബറി മസ്ജിദ് : ക്ഷേത്രം തകര്‍ത്തതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഹിന്ദു മഹാസഭ നിയമനടപടിക്കൊരുങ്ങുന്നു

ബാബറി മസ്ജിദ് : ക്ഷേത്രം തകര്‍ത്തതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഹിന്ദു മഹാസഭ നിയമനടപടിക്കൊരുങ്ങുന്നു
X
babri

ന്യൂഡല്‍ഹി : ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഹിന്ദു മഹാസഭ നിയമനടപടികള്‍ക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ശ്രീരാമവിഗ്രഹമുണ്ടായിരുന്നുവെന്നും അതിനാല്‍ ക്ഷേത്രം തകര്‍ക്കപ്പെട്ടുവെന്നും ആരോപിച്ചാണ് നിയമനടപടി.
പള്ളിയുടെ താഴിക്കക്കുടത്തിനടിയിലെ സ്ഥലം ശൈശവാവസ്ഥയിലുള്ള രാമനാല്‍ അനുഗ്രഹിക്കപ്പെട്ടതായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും  കെട്ടിടം തകര്‍ക്കാനാണ് നേതാക്കള്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് നിയമനടപടിക്ക് ആധാരമായ നിലപാടിനെക്കുറിച്ച് വിശദീകരിച്ച് ഹിന്ദുമഹാസഭ ദേശീയപ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.
മുസ്ലീങ്ങള്‍ നമസ്‌കാരം നടത്തിയിരുന്നത്് താഴികക്കുടത്തിനടിയിലായിരുന്നില്ല. എന്നിട്ടും കെട്ടിടം മുഴുവനായും തകര്‍ക്കുകയായിരുന്നു. ഇതിനര്‍ഥം ഒരു ക്ഷേത്രവും പള്ളിയും തകര്‍ക്കപ്പെട്ടുവെന്നാണ്. ഇതിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. ഹിന്ദുക്കളുടെ താല്‍പര്യങ്ങളെയാണ് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നു- ചക്രപാണി വിശദീകരിച്ചു.
[related]മുസ്ലീം സഹോദരന്‍മാരുടെ സഹകരണമില്ലാതെ സ്ഥലത്ത് ക്ഷേത്രമുണ്ടാക്കാനാവില്ലെന്നും ചക്രപാണി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പള്ളിപണിയാന്‍ അവിടെ പ്രത്യേകസ്ഥലം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it