ബാബരി മസ്ജിദ് ധ്വംസനം മതേതരത്വത്തിനേറ്റ ആഘാതം: മന്ത്രി തിരുവഞ്ചൂര്‍

മുണ്ടക്കയം: ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 23ാം വാര്‍ഷികമായ ഇന്നലെ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി മുണ്ടക്കയത്തു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ എസ് സക്കീര്‍ ഹുസയ്ന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ടി പ്രസാദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ജെഡിയു ജില്ലാ സെക്രട്ടറി എച്ച് അബ്ദുര്‍ റഷീദ്, ഡികെഎല്‍എം മുണ്ടക്കയം മേഖലാ സെക്രട്ടറി ഷാജഹാന്‍ മൗലവി അല്‍ഖാസിമി, കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ഷാ കോനാട്ടുപറമ്പില്‍, എസ്ഡിപിഐ മേഖലാ പ്രസിഡന്റ് കെ യു അലിയാര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് എന്‍ എ നജ്മുദ്ദീന്‍, മുണ്ടക്കയം ടൗണ്‍ മസ്ജിദ് പ്രസിഡന്റ് പി കെ നാസര്‍, മുണ്ടക്കയം ടൗണ്‍ മസ്ജിദ് ഇമാം സുബൈര്‍ മൗലവി റഷാദി, മുണ്ടക്കയം സലഫി മസ്ജിദ് പ്രസിഡന്റ് ടി എ സാദ്ദിഖ് ഖാന്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം യു അക്ബര്‍ഷാ മൗലവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അബ്ദുര്‍ റസാഖ് മൗലവി അല്‍ഖാസിമി, ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അന്‍സാരി ബാഖവി, പട്ടിമറ്റം ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് മൗലവി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുനീര്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it