Kollam Local

ബാബരി മസ്ജിദ് ധ്വംസനം: ഇമാംസ് കൗണ്‍സിലിന്റെ പ്രതിഷേധസംഗമം ഇന്ന് കണ്ണനല്ലൂരില്‍

കൊല്ലം: ബാബരി പുനര്‍നിര്‍മാണമാണ് നീതിയെന്ന മുദ്യാവാക്യമുയര്‍ത്തി ആള്‍ ഇന്ത്യാം ഇമാംസ് കൗണ്‍സില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണനല്ലൂരില്‍ നടക്കും. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഉദ്ഘാടനം ചെയ്യും. എ എ അസീസ് എംഎല്‍എ, എ യൂനുസ്‌കുഞ്ഞ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സ്വാലിഹ് മൗലവി കരുനാഗപ്പള്ളി, വയ്യാനം ഷാജഹാന്‍ മൗലവി, കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, സിദ്ദീഖ് റാവുത്തര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകു, കണ്ണനല്ലൂര്‍ ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷരീഫ്, മുട്ടയ്ക്കാവ് ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍റഹീം, ഹാജി അബ്ദുല്‍അസീസ് അയത്തില്‍, ത്വാഹാ സഅ്ദി, നുജൂം മൗലവി, മുട്ടയ്ക്കാവ് മുഹമ്മദ് സലീം റഷാദി, നൂറുല്‍ അമീന്‍ മൗലവി എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it