ബാബരി ദുരന്തത്തിന്റെ ദുഃഖസ്മരണകള്‍ക്ക് 23 വയസ്സ്

ബാബരി ദുരന്തത്തിന്റെ ദുഃഖസ്മരണകള്‍ക്ക് 23 വയസ്സ്
X
babri_

കോഴിക്കോട്: ബാബരി മസ്ജിദ് ദുരന്തത്തിന്റെ ദുഃഖസ്മരണകള്‍ക്കിന്ന് 23 വര്‍ഷം. ബാബരിയുടെ പുനര്‍നിര്‍മാണത്തിലൂടെ നിര്‍ഭയ ജനാധിപത്യവും മതസഹിഷ്ണുതയും ന്യൂനപക്ഷ അവകാശങ്ങളുമാണ് പുനഃസ്ഥാപിക്കപ്പെടേണ്ടതെന്ന പൊതുബോധം രാജ്യത്ത് അലയടിക്കുമ്പോഴാണ് വര്‍ഗീയ ഫാഷിസത്തിനും ആക്രമണോത്സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലായി ഒരു ബാബരി ദിനം കൂടി കടന്നുപോകുന്നത്.
ഓരോ ഇന്ത്യക്കാരന്റെയും അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ക്കപ്പെട്ടതെന്ന് ഹിന്ദുത്വ ഭീകരതയിലൂടെ കാലം സാക്ഷ്യപ്പെടുത്തുന്നു.
1528ലാണ് ബാബര്‍ ചക്രവര്‍ത്തി മസ്ജിദ് നിര്‍മിച്ചത്. 1949 ഡിസംബര്‍ 23ന് ഇശാ നമസ്‌കാരം കഴിഞ്ഞ് ഇമാം പോയ ശേഷം 60ഓളം ഹിന്ദുത്വര്‍ അതിക്രമിച്ചുകയറി പള്ളിയുടെ മിഹ്‌റാബിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചു. പിന്നീട് ബാബരി മസ്ജിദിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും ചരിത്രം രക്തപങ്കിലമായി.

_destroy-babri
ബാബരിയുടെ തകര്‍ച്ച വരെ നീളുന്ന വലിയൊരു ഗൂഢാലോചനയുടെ തുടക്കമായിരുന്നു അത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പള്ളി തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ എല്‍ കെ അഡ്വാനി, അശോക് സിംഗാള്‍, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയവരും അനുബന്ധ വര്‍ഗീയ കലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബാല്‍ താക്കറേ അടക്കമുള്ളവരും പക്ഷേ ശിക്ഷാനടപടികള്‍ക്കു വിധേയരാക്കപ്പെട്ടില്ല.
Next Story

RELATED STORIES

Share it