ബാബരി ദിനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മുസ്‌ലിം സംഘടനകള്‍

ചെന്നൈ: കഴിഞ്ഞ ഡിസംബര്‍ ആറ് ഞായറാഴ്ച രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകള്‍ ബാബരി മസ്ജിദ് ദിനത്തോടനുബന്ധിച്ച് പ്രതിഷേധറാലികള്‍ നടത്തുമ്പോള്‍ ചെന്നൈ നഗരത്തിലും പരിസരത്തും റാലികള്‍ നടന്നില്ല. പകരം എല്ലാ മുസ്‌ലിം സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രളയക്കെടുതികളില്‍ നിരാലംബരായവരെ രക്ഷിക്കാനും അവര്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കാനുമായിരുന്നു ഈ സംഘടനകള്‍ മുന്നിട്ടിറങ്ങിയത്. ബാബരി ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ നഗരത്തില്‍ 11 സംഘടനകളായിരുന്നു അനുമതി വാങ്ങിയിരുന്നതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ തൗഹീദ് ജമാഅത്ത്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ടിഎംഎംകെ, എംഎംകെ തുടങ്ങിയ സംഘടനകളാണ് അനുമതിക്കു അപേക്ഷിച്ചിരുന്നത്. തങ്ങള്‍ ആവശ്യപ്പെടാതെ തന്നെ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it