Flash News

ബാബരി: എല്‍കെ അഡ്വാനിക്കെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജ് പിന്‍മാറി

ബാബരി:  എല്‍കെ അഡ്വാനിക്കെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജ് പിന്‍മാറി
X
babari-masjid

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളി  മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്കെതരായ ക്രിമിനല്‍ ഗൂഡാലോചന കേസ് പരിഗണിക്കുന്നതില്‍ നിന്ന്  ജഡ്ജ് പിന്‍മാറി.

അഡ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ ക്രമിനല്‍ ഗൂഡാലോചന കേസ് ഒഴിവാക്കികൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് വി ഗോപാല ഗൗഡ പിന്‍മാറിയത്.

ബാബരി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ 6ന് എല്‍കെ അഡ്വാനി അയോധ്യയിലെ രാം കതകുഞ്ചില്‍ ഉണ്ടായിരുന്നുവെന്നും കേസിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നുള്ള ഒരു കേസും ലക്ഷക്കണക്കിന് വരുന്ന കര്‍സേവകര്‍ക്കെതിരായ മറ്റൊരു കേസുമാണ് ഇന്നു പരിഗണിക്കേണ്ടിയിരുന്നത്.
അഡ്വാനി അടക്കം 20 ബിജെപി നേതാക്കള്‍ക്കെതിരെ ഐ.പി.സി 153എ (സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153ബി, 505 എന്നീ വകുപ്പുകള്‍ ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it