kasaragod local

ബാനം പട്ടികവര്‍ഗ കോളനിയിലെ അദാലത്ത്: 400 പരാതികള്‍ പരിഗണിച്ചു

കാസര്‍കോട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം പട്ടികവര്‍ഗ കോളനിയില്‍ നടന്ന ജില്ലാ കലക്ടറുടെ അദാലത്തില്‍ 400 പരാതികള്‍ പരിഗണിച്ചു. ബാനം ഗവ. യുപി സ്‌കൂളില്‍ ക്ലായിക്കോട് ഒന്ന്, ക്ലായിക്കോട് രണ്ട്, ബാനം-ബാനംമൂല, മൂലപ്പാറ, കാടംമൂല, മുണ്ട്യാനം എന്നീ പട്ടികവര്‍ഗ കോളനികളെ ഉള്‍പ്പെടുത്തിയാണ് എഡിഎം എച്ച് ദിനേശന്റെ നേതൃത്വത്തി ല്‍ അദാലത്ത് നടന്നത്.
ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാമിഷനും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച അദാലത്തില്‍ 301 പരാതികള്‍ മുന്‍കൂട്ടി ലഭിച്ചിരുന്നു. ലാന്റ് റവന്യൂ, സപ്ലൈ ഓഫിസ്, കുടിവെള്ളം, തദ്ദേശ ഭരണം, പട്ടികവര്‍ഗ വകുപ്പ്, വീട് പുനരുദ്ധാരണം, ആധാര്‍ കാര്‍ഡ് തുടങ്ങിയ 99 പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്.
കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ഉഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി എല്‍ ഉഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഭൂപേഷ്, അംഗങ്ങളായ എം മുസ്തഫ, വി കുഞ്ഞമ്പു, എം പുഷ്പ, എം വി ഇന്ദുലേഖ, ടി സജിത, ലത, മുന്‍ പ്രസിഡന്റ് ബാനം കൃഷ്ണന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലളിത സംസാരിച്ചു.
കുടുംബശ്രീ എഡിഎം സി വിജയന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍ ജി രാധാകൃഷ്ണന്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എം സക്കീര്‍ അലി, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം വല്‍സന്‍, പൂടങ്കല്ല് സിഎച്ച്‌സി അസി. സര്‍ജന്‍ ഡോ. എം ജയന്തി സംബന്ധിച്ചു.
ബിപിഎല്‍ കാര്‍ഡിനായി അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കും.
മുണ്ട്യാനം, മൂലപ്പാറ കോളനികളില്‍ 40 കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന കുടിവെള്ള പദ്ധതി നടപ്പാക്കാനായി 35 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it