Flash News

ബാങ്ക് വായ്പ തിരിച്ചടപ്പിക്കാന്‍ ഡിറ്റക്ടീവ് ഏജന്‍സിക്ക് ക്വട്ടേഷന്‍ : ഹൈക്കോടതിയുടെ വിമര്‍ശനം

ബാങ്ക് വായ്പ തിരിച്ചടപ്പിക്കാന്‍ ഡിറ്റക്ടീവ് ഏജന്‍സിക്ക് ക്വട്ടേഷന്‍ : ഹൈക്കോടതിയുടെ വിമര്‍ശനം
X
Bank-deteകൊച്ചി: ബാങ്കുകള്‍ കായിക ബലം ഉപയോഗിച്ച് വായ്പാ കുടിശിഖ തിരിച്ചുപിടിക്കരുതെന്ന് ഹൈക്കോടതി . വായ്പ തിരിച്ചുപിടിക്കാന്‍ നിയമപരമായ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ജനാധിപത്യ രാഷ്ട്രത്തിലെ സ്വതന്ത്യ നീതിന്യായ സംവിധാനത്തില്‍ വിത്യസ്തമായ നിയമങ്ങള്‍ നിലവിലുണ്ടായിരിക്കെ കായികബലം പ്രയോഗിച്ച് വായ്പ തിരികെ പിടിക്കുന്നത് നിയമരാഹിത്യത്തിനിടവരുമെന്നും ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ നിരീക്ഷിച്ചു. വായ്പ കുടിശിക തിരിച്ച് പിടിക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏല്‍പിച്ചതുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. നീതിനിര്‍വഹണം മന്ദഗതിയിലാണെന്നത് സത്യമാണ്. എന്നാല്‍ നീതി വൈകുന്നുവെന്ന കാരണത്താല്‍ നിയമസംവിധാനങ്ങളെ മറികടക്കുന്നത് നീതിരാഹിത്യം തന്നെയാണ്. വാഹന വായ്പ നല്‍കുന്ന ഏജന്‍സികള്‍  കായികമായി വായ്പകാരനെ നേരിട്ട് കുടിശിഖ തിരികെ പിടിക്കുന്നത് നിരുത്സാഹപെടുത്തേണ്ടതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ മാര്‍ഗത്തിലൂടെ മാത്രമേ കുടിശിഖ തിരിച്ച് പിടിക്കാവൂവെന്നാണ് സുപ്രീം കോടതി നിര്‍ദേശം. നിയമത്തെ മറികടന്ന് നടത്തുന്ന വായ്പ തിരിച്ചെടുക്കല്‍ നടപടി അധാര്‍മികവും നിയമവിരുദ്ധവും ജനവിരുദ്ധവും പൊതുതാല്‍പര്യ സംരക്ഷണത്തിന് എതിരുമാണ്. അതിനാല്‍ ബാങ്കുകള്‍ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി കുടിശിഖ പിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടികാട്ടി.
Next Story

RELATED STORIES

Share it