Second edit

ബാങ്ക് കൊള്ളകള്‍

പഴയ ഹോളിവുഡ് ചിത്രങ്ങളില്‍ പലതും ബാങ്ക് കൊള്ളകളെ കുറിച്ചുള്ളതായിരുന്നു. നല്ല ഒന്നാന്തരം ആക്ഷന്‍ ത്രില്ലറുകള്‍. പക്ഷേ, അക്കാലം പോയി. എന്നുവച്ച് ബാങ്ക് കൊള്ളയുടെ കാലം കഴിഞ്ഞെന്നു പറയാന്‍ കഴിയില്ല. ഇന്നും കൊള്ളകള്‍ നടക്കുന്നുണ്ട്. പക്ഷേ, അത് കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചാണെന്നു മാത്രം. മുമ്പ് കൈക്കരുത്തും കായിക ശേഷിയുമായിരുന്നു കൊള്ളക്കാരുടെ കൈമുതലെങ്കില്‍ ഇന്നതു ബുദ്ധിശക്തിയും സൈബര്‍ ശേഷിയുമാണ്.
ബംഗ്ലാദേശ് റിസര്‍വ് ബാങ്കിന്റെ കോടികള്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈന ആസ്ഥാനമായ ഒരു ഹാക്കര്‍ സംഘം തട്ടിയത്. ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിലേക്ക് അവര്‍ അയച്ച പണമാണ് വാരാന്ത്യത്തില്‍ തട്ടിയെടുത്തത്. ബാങ്കുകളുടെ നാഡീകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ശൃംഖലകളെപോലും കീഴടക്കാന്‍ ഹാക്കര്‍മാര്‍ വിദ്യകള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണു വാര്‍ത്തകള്‍. അന്താരാഷ്ട്ര തലത്തില്‍ എളുപ്പത്തില്‍ പണം കൈമാറാന്‍ ഉപയോഗിക്കുന്ന സ്വിഫ്റ്റ് എന്ന സമ്പ്രദായത്തില്‍ ലോകമെങ്ങും 11,000 ബാങ്കുകള്‍ അംഗങ്ങളാണ്. ബാങ്കുകളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കകത്ത് ഹാക്കര്‍മാര്‍ കൈയേറ്റം തുടങ്ങിയതിനാല്‍ സ്വിഫ്റ്റ് ഉപയോഗിക്കുന്ന ബാങ്കുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it