wayanad local

ബാങ്ക് അടച്ചുപൂട്ടിയത് ഇടപാടുകാര്‍ക്ക് തിരിച്ചടി

പുല്‍പ്പള്ളി: വായ്പക്കാരനെ ജയിലിലടയ്ക്കാനിടയാക്കിയ നടപടിയില്‍ ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ ഇരുളം ഗ്രാമീണ്‍ ബാങ്ക് അടച്ചുപൂട്ടിയത് ഇടപാടുകാരെ വെട്ടിലാക്കി.കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പോലിസ് ബാങ്ക് അടച്ചുപൂട്ടിയത്. കര്‍ഷകനെ ജയിലിലടച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുകയും അതു നിയന്ത്രണാതീതമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബാങ്ക് അടപ്പിച്ചത്. പുലര്‍ച്ചെയും 300ലധികം ആളുകള്‍ ബാങ്കിന് പുറത്തും 25ലധികം പേര്‍ ബാങ്കിനകത്തും പ്രതിരോധം തീര്‍ത്ത സാഹചര്യത്തിലായിരുന്നു പോലിസ് നടപടി. അത്രയും സമയം ബാങ്ക് ജീവനക്കാരായ ആറു പേരും ബാങ്കിനുള്ളില്‍ കുടുങ്ങി. 5,000ലധികം ഇടപാടുകാരാണ് ഇരുളം ബാങ്കിലുള്ളത്. ഈ മേഖലയില്‍ ആകെയുള്ള ഒരേയൊരു ബാങ്കും ഇതാണ്. നിരവധി ആളുകള്‍ ഓരോ ദിവസവും ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇരുളം ബാങ്കില്‍ ദിവസം ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിരവധി ആളുകള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും പണം തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it