Sports

ബാഗ്ലൂരിന് തകര്‍പ്പന്‍ വിജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 5 വിക്കറ്റിന് 183. ബാഗ്ലൂര്‍ 18.4 ഓവറില്‍ 1 വിക്കറ്റിന് 186. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 183 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റേയും (51) മനീഷ് പാണ്ഡെയുടെയും (50) അര്‍ധസെഞ്ച്വറികളാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും (39*) സാക്വിബുല്‍ ഹസ്സനും (18*) കൊല്‍ക്കത്തന്‍ സ്‌കോര്‍ 150 കടത്തുകയായിരുന്നു. 19 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് റസ്സലിന്റെ ഇന്നിങ്‌സ്. 11 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്‌സറും സാക്വിബിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
34 പന്ത് നേരിട്ട ഗംഭീര്‍ ഏഴ് ബൗണ്ടറിയടിച്ചാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ യൂസുഫ് പഠാനും (6) റോബിന്‍ ഉത്തപ്പയ്ക്കും (2) ബാറ്റിങില്‍ തിളങ്ങാനായില്ല.
ബാംഗ്ലൂരിനു വേണ്ടി ശ്രീനാഥ് അരവിന്ദ് രണ്ടും ഇഖ്ബാല്‍ അബ്ദുല്ല, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ബാഗ്ലൂര്‍ വീരാട് കോഹ്‌ലിയുടേയും(75*),എബി ഡിവില്ലേഴ്‌സിന്റേയും(59*),ക്രിസ് ഗെയിലിന്റേയും(49) തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ് വിജയം കൈവരിച്ചത്.
കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നാരിനെ ഒരു വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it