ബാക്ക്‌ലോഗ് നികത്തുകയും പുതിയ കമ്മീഷനെ നിയമിക്കുകയും വേണം: മെക്ക

തിരുവനന്തപുരം: ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പിന്നാക്കവിഭാഗങ്ങളുടെ 18,525 ബാക്ക്‌ലോഗ് ഉടന്‍ നികത്തുകയും കഴിഞ്ഞ 16 വര്‍ഷത്തെ സംവരണനഷ്ടം കണ്ടെത്താന്‍ കമ്മീഷനെ നിയമിക്കുകയും ചെയ്യണമെന്ന് മെക്ക സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, പിന്നാക്കവിഭാഗ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംവരണം ജനസംഖ്യാനുപാതികമായി പുനര്‍നിര്‍ണയിക്കുക, അറബി സര്‍വകലാശാല സ്ഥാപിക്കുക, പോലിസിലെയും ഫോറസ്റ്റിലെയും യോഗ്യത എസ്എസ്എല്‍സി ആയി പുനസ്ഥാപിക്കുക, വിചാരണത്തടവുകാരെ മോചിപ്പിക്കാന്‍ കേസ് ദ്രുതഗതിയിലാക്കുക, പിഎസ്‌സിയിലെ ക്രമക്കേട് പരിശോധിക്കാന്‍ പിന്നാക്ക കമ്മീഷനെ നിയോഗിക്കുക, സംവരണ റൊട്ടേഷന്‍ 50:50 ആക്കി നിശ്ചയിക്കുക, ജുഡീഷ്യറിയിലെയും പൊതുഖജനാവില്‍നിന്നു ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളുടെയും നിയമനം പിഎസ്‌സിക്ക് നല്‍കുക, അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കളുടെ പഠനത്തിന് ജില്ലതോറും എസ്‌റ്റേറ്റ് ഓഫിസറെ നിയമിക്കുക തുടങ്ങി ഇരുപത്തെട്ടോളം നിവേദനങ്ങളാണ് മെക്ക സമര്‍പ്പിച്ചത്.
സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍റഷീദ്, ജില്ലാപ്രസിഡന്റ് കെ സെയ്‌നുല്ലാബ്ദീന്‍ കുഞ്ഞ്, സെക്രട്ടറി എ റിയാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it