Alappuzha local

ബഹുസ്വരതയുടെ സംരക്ഷണത്തിന് അക്കാദമിക് സമൂഹം രംഗത്തിറങ്ങണം: കെഎച്ച്എസ്ടിയു

ആലപ്പുഴ: ഭാരതത്തിന്റെ മഹത്തായ ബഹുസ്വരത കാത്തു സൂക്ഷിക്കാന്‍ അക്കാദമിക് സമൂഹം രംഗത്തിറങ്ങണമെന്നു കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു. ടി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഒ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.
എ എം നസീര്‍, കെ മോഹന്‍കുമാര്‍, കെ ടി അബ്ദുല്‍ലത്തീഫ്, വി കെ അബ്ദുര്‍റഹ്മാന്‍, ഡോ. അബ്ദുര്‍റസാഖ്, ഡോ. അനില്‍കുമാര്‍, എസ് സന്തോഷ്‌കുമാര്‍, നിസാര്‍ ചേലേറി, സി ടി എ ഉണ്ണിമൊയ്തീന്‍, പി എം കൃഷണന്‍ നമ്പൂതിരി, കെ കെ മുഹമ്മദ് അഷ്‌റഫ്, എസ് ഫിറോസ് ഖാന്‍, ആര്‍ ഷിഹാബുദ്ദീന്‍, എ എം നൗഫല്‍, യു ബാബു, അഡ്വ. എ എ റസാഖ്, എസ് ബഷീര്‍, പി യു ഫൈസല്‍, സജി ജോസഫ്, വി എ അബ്ദുല്‍സലീം, സി സുബൈര്‍, കെ മുഹമ്മദ് ജാസിം, മുഹമ്മദ് സാബിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it