Second edit

ബഹിരാകാശവാസം

സ്‌കോട്ട് കെല്ലി നാട്ടിലേക്കു മടങ്ങുകയാണ്. 340 ദിവസം നീണ്ടുനിന്ന ബഹിരാകാശവാസത്തിനു ശേഷം. അടുത്ത ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഒരു റഷ്യന്‍ സോയൂസ് വാഹനത്തില്‍ അദ്ദേഹം ഭൂമിയിലെത്തും.
11 മാസം എന്നത് ബഹിരാകാശനിലയത്തിന്റെ താമസക്കാര്‍ക്കിടയിലെ റെക്കോഡാണ്. സാധാരണ ആറുമാസത്തിലേറെ ആരെയും അവിടെ നിര്‍ത്താറില്ല. സ്‌കോട്ട് കെല്ലി ഇത്രകാലം തുടര്‍ന്നത് ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുമ്പോഴുണ്ടാവുന്ന ശാരീരിക സവിശേഷതകള്‍ പഠിക്കുന്നതിനുകൂടിയായിരുന്നു.
ബഹിരാകാശത്ത് കഴിയുകയെന്നത് എളുപ്പമല്ല. ഭാരരഹിതമായ അവസ്ഥയാണ് അവിടെ. അന്തരീക്ഷത്തില്‍ ഒഴുകിനടക്കുകയാണു രീതി. അതിന്റെ ഫലങ്ങളിലൊന്ന് മലമൂത്രവിസര്‍ജനം വലിയ പ്രതിസന്ധിയിലാവുമെന്നതുതന്നെ. അതു ചിലപ്പോള്‍ പുറത്തേക്കു പോവുന്നതിനു പകരം വിപരീതദിശയില്‍ സഞ്ചരിക്കും. കാഴ്ചയെയും ഈ അവസ്ഥ ബാധിക്കുന്നുണ്ട്. അരികെയുള്ളതു കാണാന്‍ ബുദ്ധിമുട്ടാവുകയും അകലെയുള്ളത് കൂടുതല്‍ എളുപ്പത്തില്‍ കാണുകയും ചെയ്യും.
എന്നാല്‍, തനിക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയ സംഗതി ഒഴുകുന്ന ജലം ലഭിക്കുന്നില്ല എന്നതാണെന്ന് കെല്ലി പറയുന്നു. പല്ലുതേക്കാന്‍ പോലും വെള്ളം ഉപയോഗിക്കാനാവില്ല. വെള്ളം കുടിക്കുന്ന പരിപാടിയും പ്രയാസം.
എന്തിനാണ് ഈ പരീക്ഷണം എന്നു ചോദിച്ചാല്‍ ചൊവ്വയിലേക്ക് സഞ്ചരിക്കുമ്പോള്‍ ഏഴെട്ടുമാസം യാത്ര വേണ്ടിവരും. അത്തരം യാത്രയിലെ പ്രതിബന്ധങ്ങള്‍ പഠിക്കാന്‍ ഈ ദീര്‍ഘകാല ബഹിരാകാശവാസം സഹായിക്കും എന്നാണ് ഉത്തരം.
Next Story

RELATED STORIES

Share it