ബഹിരാകാശയാത്രികര്‍ തിരിച്ചെത്തി

അസ്റ്റാന: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു മടങ്ങിയ മൂന്നു യാത്രികര്‍ സുരക്ഷിതമായി ഭൂമിയിലിറങ്ങി. ബ്രിട്ടന്‍, യുഎസ്, റഷ്യ സ്വദേശികളാണ് സോയൂസ് ടിഎംഎ 19എം പേടകത്തില്‍ കസാഖിസ്താനിലെ സ്‌ഹെസ്‌കാസ്ഗാനിലിറങ്ങിയത്. നാസയുടെ ടിം കോപ്ര, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ടിം പീക്, റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ യൂറി മലെന്‍ചെക്കോ എന്നിവരാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.15ഓടെ കസാഖിസ്താനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബഹിരാകാശ കേന്ദ്രത്തിലെത്തിയ ഇവര്‍ 186 ദിവസം തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്.
പുതിയ സംഘാംഗങ്ങള്‍ എത്തുന്നതുവരെ നാസയുടെ ജെഫ് വില്ല്യംസ്, റഷ്യയുടെ ഒലെഗ് സ്‌ക്രിപോച്ക, അലെക്‌സി ഓവ്ചിനിന്‍ എന്നിവര്‍ക്കാണ് ബഹിരാകാശനിലയ നിയന്ത്രണത്തിന്റെ താല്‍ക്കാലിക ചുമതല.
Next Story

RELATED STORIES

Share it