kozhikode local

ബസ് സ്റ്റോപ്പില്‍ നിന്നും 16 ലിറ്റര്‍ മദ്യം പിടികൂടി

മാവൂര്‍: ബസ്റ്റോപ്പില്‍ നിന്നും 16 ലിറ്റര്‍ വിദേശമദ്യം പിടികൂടി. പെരുവയല്‍ കല്ലേരിയില്‍ മാവൂര്‍ ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍ നിന്നാണ് 16 കുപ്പികളിലായി സൂക്ഷിക്കപ്പെട്ട മദ്യം മാവൂര്‍ പോലിസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം.
മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ബനീഷ്, ഗ്രേഡ് എസ്‌ഐ സുബൈര്‍, ഹോംഗാര്‍ഡ് ജയരാജന്‍, എഎസ്‌ഐ സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.
Next Story

RELATED STORIES

Share it