thrissur local

ബസ് പാര്‍ക്കിങ് ഏരിയയില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ നീക്കം

മാള: ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള മാള പഞ്ചായത്ത് ബസ്സ് സ്റ്റാന്റില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നിലവില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊളിച്ചിടത്ത് പുതിയ കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്നിരിക്കേയാണ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നിടം ഇതിനായി ഉപയോഗിക്കാന്‍ നീക്കം നടക്കുന്നത്.
ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്‌റ്റേഷനുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ഉപയോഗിക്കുന്നവര്‍ വെള്ളമൊഴിച്ചില്ലെങ്കിലും ഓട്ടോമാറ്റിക്കായി ക്ലീന്‍ ചെയ്യുന്ന സംവിധാനമാണ് പുതിയതിലുണ്ടാവുക. കൂടാതെ ആധുനികമായ പല സംവിധാനങ്ങളും പുതിയ കംഫര്‍ട്ട് സ്‌റ്റേഷനിലുണ്ടാവും.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി അഞ്ചുവീതം ഓട്ടോമാറ്റിക് കംഫര്‍ട്ട് സ്‌റ്റേഷനുകളാണ് സ്ഥാപിക്കപ്പെടുന്നത്. ഇത്രയും കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ നിലവില്‍ തന്നെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ബസ്സ് സ്റ്റാന്റില്‍ കൂടുതല്‍ ബുദ്ധിമുട്ടാവും സംജാതമാവുക. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ വന്നുപോകുന്ന ബസ്സ് സ്റ്റാന്റില്‍ തിരക്കേറിയ രാവിലെയും വൈകീട്ടും കൂടാതെ മറ്റുള്ള സമയങ്ങളിലും ബസ്സുകള്‍ സ്റ്റാന്റില്‍ കയറി കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഭാവിയില്‍ സ്റ്റാന്റിന്റെ വികസനത്തേയും കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രതികുലമായി ബാധിക്കുമെന്നും ആരോപണമുണ്ട്.
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്കായി സ്ഥാപിച്ച കംഫര്‍ട്ട് സ്‌റ്റേഷന്‍ അടുത്തിടെ പൊളിച്ച് മാറ്റിയിരുന്നു. ഉദ്ഘാടനം നടത്താതെയും ഒരാള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാതെയുമാണ് ലക്ഷങ്ങള്‍ വെള്ളത്തിലാക്കി കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊളിച്ച് മാറ്റിയത്.
ആ സ്ഥലം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ഏഴുലക്ഷത്തിന്റെ കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രൊജക്റ്റ് തയ്യാറാക്കി കോയമ്പത്തൂരുള്ള കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയത്.
Next Story

RELATED STORIES

Share it