kasaragod local

ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ്  35 പേര്‍ക്കു പരിക്ക്

ചട്ടഞ്ചാല്‍: ദേശീയപാതയില്‍ തെക്കില്‍ ടൗണിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് 35 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇന്നലെ രാവിലെ 8.45ഓടെ അപകടത്തില്‍പെട്ടത്.
ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടത്. ചട്ടഞ്ചാലിന് സമീപം കാനത്തുംകുണ്ടില്‍ വച്ചാണ് ബസിന്റെ ബ്രേക്ക് തകരാറിലായത്. ഇതേ തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം വളഞ്ഞുംപുളഞ്ഞും ഓടിയ ബസ് തെക്കിലില്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ കളനാട് തൊട്ടിയിലെ ഷണ്‍മുഖ(49)ന്റെ സാഹസികമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ടക്ടര്‍ കളനാട്ടെ രാജീവ് (30), ക്ലീനര്‍ ബാരയിലെ രതീഷ് (28), യാത്രക്കാരായ പാലക്കുന്നിലെ സുജിത (18), അരമങ്ങാനത്തെ നിമിത (17), അണിഞ്ഞയിലെ ദിലീപ് (22), രാവണേശ്വരത്തെ ശ്രീതു (20), മീത്തല്‍മാങ്ങാട്ടെ അജിഷ (23), കോട്ടിക്കുളത്തെ ശ്രീജ (25), പൂടംകല്ലിലെ മനോജ് (30), ബെണ്ടിച്ചാലിലെ മുജീബ് (18), ചട്ടഞ്ചാലിലെ കുല്‍സു (40), ഉദുമയിലെ നകുലന്‍ (18), പള്ളിക്കരയിലെ ശാന്ത (25), പാലക്കുന്നിലെ സുജിത (19), മാങ്ങാട്ടെ രാജി (27), ഉദുമയിലെ ആസിഫ് (17), അജിത (38), പള്ളത്തുങ്കാലിലെ അംബിക (21), പള്ളിക്കരയിലെ ഷംന (18), ഫര്‍ഹാന (19), ചട്ടഞ്ചാലിലെ രഞ്ജിത (20), ബേക്കലിലെ തിലോത്തമ (35), ബെണ്ടിച്ചാലിലെ സൗദ (28), കോട്ടിക്കുളത്തെ അര്‍ജുന്‍ (20), ചട്ടഞ്ചാലിലെ വിജയന്‍ (45), കാഞ്ഞങ്ങാട്ടെ സതീഷന്‍ (40), ബാര മാങ്ങാട്ടെ വനജ (36), ബേവൂരിലെ ഉണ്ണിക്കണ്ണന്‍ (20), അരമങ്ങാനത്തെ ഋഷിത (17), ഉദുമയിലെ റീഷ്മ (19), സൗമ്യ (22), രേഷ്മ (19), താമരക്കുഴിയിലെ രാമകൃഷ്ണന്‍ (47), ചട്ടഞ്ചാലിലെ ശ്രുതി (19), അരമങ്ങാനത്തെ ധനീഷ (20), പള്ളിക്കരയിലെ റാഹിന (20) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ചെങ്കളയിലെ ഇ കെ നായനാര്‍ ആശുപത്രിയിലും നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഭൂരിഭാഗം പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്.
Next Story

RELATED STORIES

Share it