Flash News

ബസ് ജീവനക്കാര്‍ തമ്മില്‍ അടിപിടി, യുവാവ് മരിച്ചു



മഞ്ചേരി: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വള്ളുവമ്പ്രം കൊണ്ടോട്ടിപറമ്പന്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഉവൈസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി സ്റ്റാന്‍ഡില്‍ ബസ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിലാണ് ഉവൈസിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഉവൈസ് മരണപ്പെട്ടത്.
Next Story

RELATED STORIES

Share it