Kottayam Local

ബസ്സുകള്‍ കുട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തലയോലപ്പറമ്പ്: മംഗളം എന്‍ജിനീയറിങ് കോളജ് ബസ്സും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. കരിപ്പാടം ഏനാദി വടക്കേത്തറ സനീഷി(27)നാണ് പരിക്കേറ്റത്. ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റ എട്ടു യാത്രക്കാരെ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ നിന്നു വിട്ടയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ വരിക്കാംകുന്ന് സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിനു സമീപമാണ് അപകടം.
കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന ജയകൃഷ്ണ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ടൂറിനു പോയിവരികയായിരുന്ന കോളജ് ബസ്സുമാണ് കൂട്ടിയിടിച്ചത്. കോളേജ് ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കില്ല.

Next Story

RELATED STORIES

Share it