kozhikode local

ബസ്സിന്റെ ചവിട്ടുപടി തകര്‍ന്ന് വിദ്യാര്‍ഥിനിക്ക് പരിക്ക്: കണ്ടക്ടറെ കോടതി വെറുതെ വിട്ടു

താമരശ്ശേരി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ചവിട്ടു പടി തകര്‍ന്നു റോഡിലേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടക്ടറെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുക്കുനി കായലക്കണ്ടി നിഖിലി(30)നെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(മാറാട് കോടതി) കെ ആര്‍ സുനില്‍ കുമാര്‍ വിട്ടയച്ചത്. 2013 ഒക്ടോബര്‍ 13ന് കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ നിന്നും മുക്കത്തേക്ക് പുറപ്പെട്ട ലേഡീസ് ഓണ്‍ലി ബസ്സിന്റെ ചവിട്ടു പടി ഫേഌറിക്കന്‍ ഹില്‍ റോഡില്‍ തകര്‍ന്നതിനെ തുടര്‍ന്ന് കൊടുവള്ളി മാനിപുരം റഹ്മത്ത് നുസ്‌ലക്ക് പരിക്കേറ്റു. ഈ അപകടം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കണ്ടക്ടറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നും ചവിട്ടു പടിയില്‍ നിന്നും യാത്ര ചെയ്ത വിദ്യാര്‍ഥിനികളെ കണ്ടക്ടര്‍ തടയാതെ യാത്ര ചെയ്യാന്‍ അനുവദിച്ചെന്നും ആരോപിച്ചാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് നിഖിലിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.എന്നാല്‍ ചവിട്ടു പടിയില്‍ നിന്നും യാത്ര ചെയ്യാന്‍ പാടില്ലെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും യാത്രക്കാര്‍ വനിതകളായതിനാല്‍ പുരുഷനായ കണ്ടക്ടര്‍ തടയാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ ഗുരുതരമായ കുറ്റാരോപണമായി മാറുമെന്നും പ്രതിഭാഗം വാദിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിനിയേയും സഹപാഠിയും ഉള്‍പ്പെടെ ഒമ്പത് പേരെ വിസ്തരിച്ച കേസില്‍ വാഹനത്തിന്റെ ചവിട്ടു പടിയില്‍ യാത്ര ചെയ്യാതിരിക്കാനുള്ള കടമ യാത്രക്കാര്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്കു വേണ്ട് അഡ്വ:കെ പി ഫിലിപ്പ് ഹാജറായി.
Next Story

RELATED STORIES

Share it