Idukki local

ബസ്സിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കുമളി: കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയ പാതയില്‍ കുമളി കെ.എസ്.ആര്‍.ടി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.കോട്ടയത്തു നിന്നും കുമളി ബസ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഡിപ്പോയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. ദേശീയ പാതയില്‍ നിന്നും ഡിപ്പോയിലേക്ക് തിരിയുന്നതിനിടെ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിച്ചയുടന്‍ ബൈക്കിലുണ്ടായി നന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനാല്‍ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പിന്നീട് നാട്ടുകാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ചേര്‍ന്ന് ബൈക്ക് പുറത്തെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it