Kollam Local

ബസ്സിനടയില്‍പ്പെട്ട ബൈക്ക് കത്തിനശിച്ചു: ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: ബസ്സിനടയില്‍പ്പെട്ട ബൈക്ക് കത്തിനശിച്ചു. കോട്ടയത്തു നിന്നും കരുനാഗപ്പള്ളിയിലേക്കു വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കുവാന്‍ ശ്രമിച്ച ബൈക്കാണ് ബസിനടയില്‍പ്പെട്ടത്. കാവനാട് സ്വദേശികളായ രണ്ടുപേര്‍ യാത്ര ചെയ്ത ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരെ പരിക്കേറ്റ നിലയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ദേശീയപാതയില്‍ പുത്തന്‍ തെരുവിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ബൈക്ക് ബസിനടയില്‍പ്പെടുകയും ബസിന്റെ ടയര്‍ കുരുങ്ങി റോഡിലുരഞ്ഞ് ബസിന്റെ ടയര്‍ കത്തി ബസിന്റെ പിന്‍ഭാഗത്തേക്ക് പടര്‍ന്ന് കത്തുകയും ബൈക്ക് പൂര്‍ണമായും കത്തുകയും ചെയ്തു. കായംകുളത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ കെടുത്തി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. അപകടസ്ഥലത്തു നിന്നും 50മീറ്റര്‍ ദൂരം ബൈക്ക് ബസിന്റെ പിന്‍ടയറില്‍ ഉടക്കി വലിച്ചിഴച്ചതിനെ തുടര്‍ന്നാണ് തീപ്പിടത്തമുണ്ടായത്. ഇടിയുടെ ആഘാതത്താല്‍ ബൈക്ക് യാത്രികര്‍ തെറിച്ചുവീണതിനെ തുടര്‍ന്നാണ് പരിക്ക്. ബൈക്ക് യാത്രികര്‍ മദ്യപിച്ചിരുന്നതായി പോലിസ് പറയുന്നു. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it