ബസ്സിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ ആളെയിറക്കാന്‍ നിര്‍ത്തിയത് ചോദ്യംചെയ്ത യുവാവ് അതേ ബസ്സിടിച്ച് മരിച്ചു. നടക്കാവ് പണിക്കര്‍ റോഡില്‍ കുന്നുമ്മലില്‍ ജ്യോതിഷ് വീട്ടില്‍ പരേതനായ ജനീറ്റര്‍ ലിനലിന്റെ മകന്‍ അലോഷ്യസ് ജെയിംസ്(21) ആണു മരിച്ചത്.
ഇന്നലെ വൈകീട്ട് വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കു വരുകയായിരുന്ന ബസ് നടുറോഡില്‍ പെട്ടെന്നു നിര്‍ത്തിയപ്പോള്‍ അലോഷ്യസ് ജെയിംസ് ഓടിച്ചിരുന്ന ബൈക്ക് ചെറുതായി ഉരസി. ബസ് നടുറോഡില്‍ നിര്‍ത്തരുതെന്ന് ഡ്രൈവറെ താക്കീതു ചെയ്തു മുന്നോട്ടു നീങ്ങിയ ബൈക്കിനു മേല്‍ അതേ ബസ് ഇടിക്കുകയായിരുന്നു. ലിസിയാണ് അലോഷ്യസ് ജെയംസിന്റെ മാതാവ്. സംസ്‌കാരം ഇന്ന്‌വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.
Next Story

RELATED STORIES

Share it