Flash News

ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചു വീണ കണ്ടക്ടര്‍ മരിച്ചു

പെരിന്തല്‍മണ്ണ: സ്വകാര്യ ബസിന്റെ ഡോര്‍ തുറന്ന് തെറിച്ചു വീണ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു. മാരായമംഗലം കുന്നുംപുറത്ത് ഭാസ്‌ക്കരന്‍ നായരുടെ മകന്‍ സുനില്‍ (38) ആണ് മരിച്ചത്.  കഴിഞ്ഞ 13ന് രാവിലെ 10.30 ന് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചെറുകരക്കു സമീപമായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശി ബസിലെ കണ്ടക്ടറായ ഇദ്ദേഹം ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Next Story

RELATED STORIES

Share it