kasaragod local

ബളാല്‍-വെള്ളരിക്കുണ്ടില്‍ കൈയേറ്റം; അധികൃതര്‍ക്ക് മൗനം

വെള്ളരിക്കുണ്ട്: ബളാല്‍-വെള്ളരിക്കുണ്ട് തോടിനിരുവശങ്ങളിലും കൈയ്യേറ്റം. ബളാല്‍ മുതല്‍ വെള്ളരിക്കുണ്ട് വരെയുള്ള തോടിന്റെ ഇരു വശങ്ങളിലും സ്വകാര്യവ്യക്തികള്‍ മണ്ണിട്ടു നികുത്തി തോട് കൈയ്യേറുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവിടെ തോടിന്റെ വീതി കുറഞ്ഞ് ചെറിയ കൈത്തോടുപോലെ ആയിട്ടുണ്ട്.
മഴക്കാലത്ത് ഇതു വന്‍ പ്രത്യാഘാതമുണ്ടാക്കും. മതില്‍ കെട്ടാത്ത കൃഷിയിടങ്ങളിലേക്ക് വെള്ളം തള്ളിക്കയറുകയും കരയിടിച്ചല്‍ രൂക്ഷമാകാനും ഇടയാക്കും. ഈ ഭാഗങ്ങളില്‍ തോട്ടിലേക്ക് മലിനജലം തള്ളുന്നതും പതിവായതായും ആരോപണമുണ്ട്. ടിപ്പര്‍ലോറിയില്‍ ലോഡുകണക്കിനു മണ്ണു കൊണ്ടു വന്ന് തോടിന്റെ കര കെട്ടിപ്പൊക്കിയാണ് കൈയ്യേറ്റം നടത്തുന്നത്.മലയോരത്തെ പുഴകളുടെയും തോടിന്റെയും വ്യക്തമായ അതിര്‍ത്തി നിര്‍ണയം നടത്താത്തതാണ് കൈയ്യേറ്റങ്ങള്‍ക്ക് പ്രധാന കാരണം. പുഴകള്‍ക്കും തോടുകള്‍ക്കും വരെ കരം കെട്ടുന്നുണ്ട്. ഇതു അതിര്‍ത്തി നിര്‍ണയിച്ച് പുഴയുടെയും-തോടിന്റെയും കരം ഒഴിവാക്കി നല്‍കിയാല്‍ തന്നെ നിയന്ത്രണം സാധ്യമാണ്.
മാറിവരുന്ന സര്‍ക്കാരുകള്‍ റീസര്‍വേ നടത്തുമെന്ന് പ്രഖ്യാപിക്കന്നുണ്ടെ—ങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. എത്രയും വേഗം മലയോരത്തെ പുഴകള്‍ക്കും തോടുകള്‍ക്കും സബ് ഡിവിഷന്‍ നിര്‍ണയിച്ച് അതിര് രേഖപ്പെടുത്തി കയ്യേറ്റങ്ങള്‍ പൂര്‍ണമായും നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇവിടെ നീരൊഴുക്ക് നിലച്ച് കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it