Flash News

ബലേനോ ഹാച്ച്ബാക്കുകളും രണ്ടായിരത്തോളം സ്വിഫ്റ്റ് ഡിസൈറുകളും മാരുതി തിരിച്ചുവിളിച്ചു

ബലേനോ ഹാച്ച്ബാക്കുകളും രണ്ടായിരത്തോളം സ്വിഫ്റ്റ് ഡിസൈറുകളും മാരുതി തിരിച്ചുവിളിച്ചു
X
MARUTI

ന്യൂഡല്‍ഹി : വിപണിയിലിറക്കിയ എഴുപത്തയ്യായിരത്തിലേറെ ബലേനോ ഹാച്ച്ബാക്ക് കാറുകളും രണ്ടായിരത്തോളം സ്വിഫ്റ്റ് ഡിസൈര്‍ കാറുകളും മാരുതി തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ് വെയറുകള്‍ അപ്‌ഗ്രേഡ് ചെയ്യാനായാണ്  പെട്രോള്‍, ഡീസല്‍ ബലേനോകള്‍ തിരിച്ചു വിളിക്കുന്നത്.  കയറ്റി അയച്ച 17,321 എണ്ണമടക്കം 75,419 ബലേനോകളാണ് തിരിച്ചുവിളിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നിനും ഈമാസം പതിനേഴിനും ഇടയില്‍ പുറത്തിറക്കിയ വാഹനങ്ങളാണിവ.
ഫ്യുവല്‍ ഫില്‍റ്ററിലെ തകരാറു പരിഹരിക്കാനാണ് 1961 സ്വിഫ്റ്റ് ഡിസൈറുകള്‍ തിരിച്ചുവിളിക്കുന്നത്. ബലേനോയുടെ സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷനും ഡിസൈറിന്റെ ഫ്യുവല്‍ ഫില്‍റ്റര്‍ തകരാറു പരിഹരിക്കുന്നതും സൗജന്യമായാണ് നടത്തുകയെന്ന്് മാരുതി അറിയിച്ചിട്ടുണ്ട്.ഇതിനായി വാഹന ഉടമകള്‍ ഡീലറുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കമ്പനി നിര്‍ദേശിച്ചു
ബ്രേക്ക് സംവിധാനത്തില്‍ തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച എസ് ക്രോസിന്റെ ഇരുപതിനായിരം യൂണിറ്റുകള്‍ കമ്പനി തിരികെ വിളിച്ചിരുന്നു.
Next Story

RELATED STORIES

Share it