Flash News

ബലൂണില്‍ മനുഷ്യരെ ശൂന്യാകാശത്തേക്കയക്കാന്‍ ചൈന പദ്ധതിയിടുന്നു

ബലൂണില്‍ മനുഷ്യരെ ശൂന്യാകാശത്തേക്കയക്കാന്‍ ചൈന പദ്ധതിയിടുന്നു
X
sky-ballon

ബെയ്ജിങ് : ബലൂണില്‍ ആളെക്കയറ്റി ശൂന്യാകാശത്തേക്കയയ്ക്കുന്ന സംവിധാനം ആരംഭിക്കാന്‍ ചൈന പദ്ധതിയിടുന്നു. പ്രത്യേകം തയ്യാറാക്കിയ ബലൂണില്‍ മനുഷ്യരെ ശൂന്യാകാശത്തേക്കയക്കുകയും പാരച്യൂട്ടുപയോഗിച്ച് താഴെയിറക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ചൈനയിലെ ബെയ്ജിങ്ങിലെ JHY Space Technology എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. 77000 അമേരിക്കന്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പരീക്ഷണപ്പറക്കലിനായി പരീശീലനം നേടിവരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ശൂന്യാകാശത്തേക്ക് ബലൂണില്‍ പുറപ്പെടുമെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it