ബലാല്‍സംഗ ശ്രമം: എസ്‌ഐ അറസ്റ്റില്‍

കോട്ട: രാജസ്ഥാനില്‍ പത്തൊമ്പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയി ല്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജവഹര്‍ നഗര്‍ എസ്‌ഐ അരവിന്ദ് മേഘിനെയാണ് ജാര്‍ഖണ്ഡ് സ്വദേശിനിയെ ഔദ്യോഗിക വസതിയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാമുകനെ തേടി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അഭയം തേടി 24നാണ് ജവഹര്‍ നഗര്‍ സ്റ്റേഷനില്‍ എത്തിയത്. സമീപത്തെ സ്‌കൂളിന്റെ ഹോസ്റ്റലില്‍ എസ്‌ഐ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നു. 26ന് സ്ഥലം കാണിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടിയെ എസ്‌ഐ തന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടി ബഹളം വച്ച് പുറത്തേക്കോടുകയായിരുന്നുവെന്ന് ജവഹര്‍നഗര്‍ പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള രാജേഷ് മിസറത്ത് പറഞ്ഞു. ജാര്‍ഖണ്ഡില്‍ നിന്നെത്തിയ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് അരവിന്ദ് മേഘിനെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it