ബലാല്‍സംഗ കേസ്: സഖാവ് ബാല കുറ്റക്കാരനെന്ന് ബ്രിട്ടിഷ് കോടതി

ലണ്ടന്‍: വനിതാപ്രവര്‍ത്തകരെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്ന കേസില്‍ ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ മാവോവാദി നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ കുറ്റക്കാരനെന്ന് കോടതി. 30 വര്‍ഷം മകളെ വീട്ടുതടങ്കലില്‍വച്ചെന്ന കുറ്റവും തെളിഞ്ഞതായി ലണ്ടനിലെ സൗത്ത്വാര്‍ക്ക് കോടതി കണ്ടെത്തി. സഖാവ് ബാല എന്നറിയപ്പെടുന്ന അരവിന്ദാക്ഷന്‍ ബാലകൃഷ്ണന്‍ കൊല്ലം സ്വദേശിയാണ്.
ബലാല്‍സംഗം ഉള്‍പ്പെടെ 16 കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. അനുയായികള്‍ക്ക് താത്വികമായ പാഠങ്ങള്‍ നല്‍കിവന്ന ഇയാള്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ സ്വകാര്യലാഭത്തിനായി വിനിയോഗിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. അനുയായികളായ സ്ത്രീകളെ ബലാല്‍സംഗം ചെയ്തതില്‍ മകളുണ്ടായി. ആ കുട്ടിയെപ്പോലും മര്‍ദ്ദിക്കുകയും വീടുവിട്ടു പോകാനോ സ്‌കൂളില്‍ പോകാനോ മറ്റു കുട്ടികളുമായി കളിക്കാനോ അസുഖം വന്നാല്‍ ഡോക്ടറെ കാണാനോ സമ്മതിക്കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. കുട്ടിയോട് താന്‍ പിതാവാണെന്നോ മാതാവ് ആരാണെന്നോ പറയാന്‍ കൂട്ടാക്കിയില്ല.
ഈ കുട്ടി രണ്ടു വര്‍ഷം മുമ്പ് 30ാം വയസ്സില്‍ രക്ഷപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. അന്യായമായി തടവില്‍ പാര്‍പ്പിക്കലുള്‍പ്പെടെ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ബാലകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. 1983ല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇരകളില്‍ ഒരാളില്‍ ഇയാള്‍ക്ക് മകളുണ്ടായി. ദക്ഷിണ ലണ്ടനില്‍ 1970കളില്‍ പ്രവര്‍ത്തിച്ചിരുന്ന വര്‍ക്കേഴ്‌സ് ലീഗ് എന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ബാലകൃഷ്ണന്‍.
Next Story

RELATED STORIES

Share it