ബലാല്‍സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കുന്നതു തെറ്റാണെന്നു സുപ്രിംകോടതി

ബലാല്‍സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍  നിര്‍ദേശം നല്‍കുന്നതു തെറ്റാണെന്നു സുപ്രിംകോടതി
X
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നതു തെറ്റാണെന്നു സുപ്രിംകോടതി. ബലാല്‍സംഗം ചെയ്തയാളുമായുള്ള ഒത്തുതീര്‍പ്പുകള്‍ സ്ത്രീകളുടെ അന്തസ്സിന് എതിരാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

RAPING15 വയസ്സായ പെണ്‍കുട്ടിയെ 2008ല്‍ തമിഴ്‌നാട്ടില്‍ ബലാല്‍സംഗത്തിനിരയാക്കിയ പ്രതിയോട് ഇരയുമായി ഒത്തുതീര്‍പ്പിലെത്തി വിവാഹം കഴിക്കാന്‍ ജൂണ്‍ 23നു മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി ദേവദാസ് നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ നിര്‍ദേശത്തിനെതിരേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഇത് 'കൗതുകകരമായ പിശകാ'ണ്. ഇത്തരം കേസുകളില്‍ കോടതി മധ്യസ്ഥത വഹിക്കുന്നത് നിയമവിരുദ്ധമാണ്. ബലാല്‍സംഗ കേസിലെ പ്രതിയോട് മൃദുസമീപനമെടുക്കുന്നത് സ്ത്രീകളുടെ അന്തസ്സിന് എതിരാണെന്നും സ്ത്രീയുടെ സ്വന്തം അമ്പലമായ അവളുടെ ശരീരത്തോട് ചെയ്യുന്ന കുറ്റമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

മധ്യപ്രദേശില്‍ നിന്നുള്ള ഒരു ബലാല്‍സംഗ കേസില്‍ കീഴ്‌ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ബലാല്‍സംഗ കേസുകളില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശിക്കുന്നത് അവബോധത്തിന്റെ കുറവാണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ഇത്തരമൊരു അവബോധമില്ലായ്മയാണെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ കേസിലെ പ്രതി സ്വതന്ത്രനാവുകയാണ് ചെയ്യുന്നതെന്നും മിശ്ര ചൂണ്ടിക്കാട്ടി.

കേസിലെ പ്രതിയോട് മൃദുസമീപനം പുലര്‍ത്തി, ഇരയെ സന്ദര്‍ശിച്ച് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചത് തെറ്റാണ്. ഇത്തരം കേസുകളില്‍ കോടതിക്കു പുറത്തുവച്ചുള്ള ഒത്തുതീര്‍പ്പിനു ജഡ്ജിമാര്‍ നിര്‍ദേശം നല്‍കരുതെന്നും സുപ്രിംകോടതി അറിയിച്ചു.

ഇരയെ സന്ദര്‍ശിച്ച് അവരുടെ സമ്മതം വാങ്ങി വിവാഹം കഴിക്കണമെന്നു മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും പെണ്‍കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായിരുന്നില്ല. കോടതിവിധി അംഗീകരിക്കാന്‍ തയ്യാറല്ലെന്നു യുവതിയും സഹോദരനും വ്യക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന പ്രതി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പ്രതി ഡി.എന്‍.എ. പരിശോധനാ റിപോര്‍ട്ട് വന്നതിനു ശേഷമാണ് കുറ്റമേറ്റെടുത്തത്.

2012ല്‍ പ്രതിക്ക് ഏഴു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരേ പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. കേസ് പിന്‍വലിച്ച് ബലാല്‍സംഗത്തിനിരയാക്കിയ വ്യക്തിയുമായി

RAPE INFO

ഒത്തുതീര്‍പ്പിലെത്താനുള്ള ഹൈക്കോടതി നിര്‍ദേശം രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



Next Story

RELATED STORIES

Share it