ബലാല്‍സംഗം: ഡല്‍ഹി സര്‍ക്കാര്‍ നിയമഭേദഗതി പരിഗണിക്കുന്നു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ നല്‍കാവുന്നതരത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതു സംബന്ധിച്ച് പഠിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മന്ത്രിതല സമിതി രൂപീകരിച്ചു. ഇത്തരം കേസുകളില്‍ പ്രതിയാവുന്നവരുടെ കാര്യത്തില്‍ ജുവനൈ ല്‍ പ്രായപരിധി കുറയ്ക്കാന്‍ പറ്റുമോ എന്ന കാര്യവും സംഘം പരിശോധിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പ്രത്യേക പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സമിതി ചര്‍ച്ചചെയ്യും.15 ദിവസത്തിനകം മന്ത്രിതല സമിതി റിപോര്‍ട്ട് സമര്‍പ്പിക്കണം. നഗരത്തില്‍ രണ്ടര വയസ്സുകാരി ബലാല്‍സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡ ല്‍ഹിയിലെ ക്രമസമാധാനനില വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണസമിതിയെ നിയമിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ ഡ ല്‍ഹിയിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന ബലാല്‍സംഗക്കേസുകള്‍ അതിവേഗ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസെടുക്കാനും അന്വേഷിക്കാനും സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്ന് അന്വേഷിക്കും. ലോക്കല്‍ പോലിസില്‍നിന്നു പലപ്പോഴും തൃപ്തികരമായ നടപടികളല്ല ഇത്തരം പരാതികളില്‍ ഉണ്ടാവുന്നത്.മന്ത്രിതല സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തി ല്‍ ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it