ബലാല്‍സംഗം:ബാലികയെ കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ 11കാരനടക്കം മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബക്തുവാന്‍, ദീപക് എന്നിവരാണ് ബാലനെ കൂടാതെ പിടിയിലായത്. ബക്താവുനും ദീപക്കും മയക്കുമരുന്നിന് അടിമകളാണെന്ന് പോലിസ് പറഞ്ഞു. മിഠായിയും പണവും നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയത്. നിലവിളിച്ചപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. റെയില്‍പ്പാളത്തിനടുത്ത് പഴയ കെട്ടിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് റിക്ഷാ തൊഴിലാളിയാണ്.
Next Story

RELATED STORIES

Share it