ബറോഡ ബാങ്ക് കേസ്: 12 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ന്യൂഡല്‍ഹി ശാഖയിലെ 6,000 കോടി രൂപയുടെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ 12.52 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അറസ്റ്റിലായ കല്‍റ, ചന്ദന്‍ ഭാട്ടിയ, സഞ്ജയ് അഗര്‍വാള്‍, ഗുരുചരണ്‍ സിങ് എന്നിവരുടെ സ്വത്തുക്കളാണ് കള്ളപ്പണ നിരോധന നിയമമനുസരിച്ച് ഇഡി പിടിച്ചെടുത്തത്.
ഡല്‍ഹി, ഗുഡ്ഗാവ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതില്‍ ഫഌറ്റുകളും ആഡംബര കാറുകളും ഉള്‍പ്പെടും. കഴിഞ്ഞ ഒക്ടോബറില്‍ ഇഡി അറസ്റ്റ് ചെയ്ത നാലു പ്രതികള്‍ ഏറ്റവും കുറഞ്ഞത് 15 വ്യാജ കമ്പനികളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 52 വ്യാജ കമ്പനികളാണ് അനധികൃത പണമിടപാട് നടത്തിയത്.
Next Story

RELATED STORIES

Share it