ബന്ദികളാക്കിയ 270ഓളം പേരെ ഐഎസ് വിട്ടയച്ചു

ദമസ്‌കസ്: സിറിയയില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ സിമന്റ് ഫാക്ടറി തൊഴിലാളികളില്‍ ഭൂരിപക്ഷത്തെയും സംഘടന വിട്ടയച്ചു. വ്യാഴാഴ്ചയായിരുന്നു അല്‍ ബാദിയ സിമന്റ് ഫാക്ടറിയിലെ 300ഓളം തൊഴിലാളികളെ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ എവിടെയാണ് പാര്‍പ്പിച്ചതെന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 270ലധികം പേരെ ഐഎസ് വിട്ടയച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയവരില്‍ ദ്രൂസ് വിഭാഗക്കാരായ നാലുപേരെ ഐഎസ് വധിച്ചതായും സര്‍ക്കാര്‍ അനുകൂല സേനയില്‍ അംഗങ്ങളായ 20 പേര്‍ ഇപ്പോഴും തടവില്‍തന്നെയാണെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it