thiruvananthapuram local

ബധിര-മൂക വിദ്യാലയത്തിന് നൂറുമേനി

തിരുവനന്തപുരം: പരിമിതികള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ പാതയിലൂടെ വിജയം കൈവരിച്ച തിളക്കത്തിലാണ് ജഗതി ബധിര-മൂക വിദ്യാലയം. പ്രതിബന്ധങ്ങളെ തോല്‍പിച്ചാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജഗതി ബധിര-മൂക വിദ്യാലയം നൂറു ശതമാനം വിജയം നേടിയത്. പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചപ്പോള്‍ ഒരിക്കല്‍ കൂടി എസ്എസ്എല്‍സിയില്‍ വിജയനേട്ടം ആവര്‍ത്തിക്കുകയായിരുന്നു ഈ വിദ്യാലയം.
ആറു പേരാണ് ഇക്കുറി ഇവിടെ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ആറു പേരും വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നൂറു ശതമാനം വിജയമായിരുന്നു വിദ്യാലയത്തിന്. അഞ്ജലി, ജാസ്മിന്‍, ലക്ഷ്മി, രാഹുല്‍, ശ്രാവണ്‍, വിഷ്ണു എന്നിവരാണ് ഇത്തവണ ഇവിടെ നിന്ന് എസ്എസ്എല്‍സി ജയിച്ചത്. രാഹുല്‍ ശ്രീചിത്ര ഹോമിലെ അന്തേവാസിയാണ്. ടിഎച്ച്എസ്എസ്എല്‍സിയില്‍ മൂന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ രണ്ടു പേരും വിജയിച്ചു.
Next Story

RELATED STORIES

Share it