ബധിരയും മൂകയുമായ ഇന്ത്യന്‍ യുവതിയെ പാകിസ്താന്‍ മോചിപ്പിക്കുന്നു

ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: 15 വര്‍ഷം മുമ്പ് യാദൃച്ഛികമായി അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ യുവതി ഗീത(23)യെ പാകിസ്താന്‍ മോചിപ്പിക്കുന്നു. ഗീത ഉടനെ ഇന്ത്യയിലെത്തുമെന്നു പാകിസ്താന്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കുടുംബവുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തിയതിനു ശേഷമായിരിക്കും മോചനം. ഏദി ഫൗണ്ടേഷന്റെ ബില്‍ഖീസ് ഏദി ഗീതയെ ദത്തെടുക്കുകയും ഇവരോടൊപ്പം കറാച്ചിയില്‍ കഴിയുകയുമായിരുന്നു.

സുഷമ സ്വരാജിന്റെ നിര്‍ദേശപ്രകാരം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവനും ഭാര്യയും കഴിഞ്ഞ ആഗസ്തില്‍ ഗീതയെ സന്ദര്‍ശിക്കുകയും അവരുടെ കുടുംബപ്പേരുകള്‍ ആരായുകയും ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിനിയായ ഗീത ഏഴുവയസ്സുള്ളപ്പോഴാണ് സംജോത എക്‌സ്പ്രസ് വഴി അതിര്‍ത്തി മറികടന്ന് പാകിസ്താനിലെത്തുന്നത്. തുടര്‍ന്ന് തീവണ്ടിയില്‍ ഒറ്റയ്ക്കു കണ്ടെത്തിയ കുട്ടിയെ പോലിസ് ലാഹോറിലെ ഏദി ഫൗണ്ടേഷന് കൈമാറുകയും പിന്നീട് കറാച്ചിയിലേക്കു താമസം മാറുകയുമായിരുന്നു.
Next Story

RELATED STORIES

Share it