ബദറുദ്ദീന്‍ കൊല്ലപ്പെട്ടത് സുന്നി ഷെല്ലാക്രമണത്തില്‍
BY Sumeera SMR15 May 2016 4:42 AM GMT
Sumeera SMR15 May 2016 4:42 AM GMT
ദമസ്കസ്: ഹിസ്ബുല്ലയുടെ സിറിയയിലെ മുതിര്‍ന്ന നേതാവ് മുസ്തഫ ബദറുദ്ദീന്‍ കൊല്ലപ്പെട്ടത് ദമസ്കസില്‍ സുന്നി സായുധസംഘം നടത്തിയ ഷെല്ലാക്രമണത്തിലാണെന്ന് ഹിസ്ബുല്ല അറിയിച്ചു.
ഹിസ്ബുല്ല വെള്ളിയാഴ്ചയാണ് ബദറുദ്ദീന്റെ മരണം സ്ഥിരീകരിച്ചത്. ദമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള തങ്ങളുടെ നാലു കേന്ദ്രങ്ങളില്‍ ഒന്ന് അക്രമികള്‍ ലക്ഷ്യംവച്ചതായാണ് അന്വേഷണത്തില്‍ തങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.
സിറിയയിലെ ഹിസ്ബുല്ലയുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ സൂത്രധാരനെന്നാണ് ബദറുദ്ദീന്‍ കരുതപ്പെടുന്നത്. ആയിരക്കണക്കിനു ഭടന്മാരെയാണ് ഹിസ്ബുല്ല സിറിയന്‍ പ്രസിഡന്റ് അസദിന്റെ സൈന്യത്തോടൊപ്പം പൊരുതാന്‍ അയച്ചിട്ടുള്ളത്.
സിറിയന്‍ സംഘര്‍ഷത്തില്‍ ഹിസ്ബുല്ല ഇടപെടാന്‍ തുടങ്ങിയ കാലം മുതല്‍ 1200ഓളം ഭടന്മാര് കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT