ബജറ്റ് സ്വര്‍ണ വ്യാപാരമേഖലയ്ക്ക് നിരാശ: ജ്വല്ലേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട്: സ്വര്‍ണവ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം പി അഹ്മദ്. മേഖലയിലെ അനധികൃത വ്യാപാരത്തിനും കള്ളക്കടത്തിനും പ്രോല്‍സാഹനമാവുന്നതാണ് ബജറ്റ്. കോംപൗണ്ടിങ് നികുതി സമ്പ്രദായത്തിന്റെ അശാസ്ത്രീയതകള്‍ പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ല. ഒരു പതിറ്റാണ്ടുകളായി ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അവഗണിക്കുകയാണു ഫലം.
അനധികൃത വ്യാപാരവും കള്ളക്കടത്തും നികുതിവെട്ടിപ്പും ഈ മേഖലയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.കേരളത്തിന്റെ വ്യാപാര പുരോഗതിക്കുതകുന്ന ഒരു നിര്‍ദേശവും ബജറ്റിലില്ല.
നികുതിവെട്ടിപ്പു തടയാനും നികുതിശേഖരം കാര്യക്ഷമമാക്കാനും ഈ- ഗവേണന്‍സ് പോലുള്ള ആധുനിക സമ്പ്രദായങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ആലോചന പോലും കാണുന്നില്ല എന്നത് സാങ്കേതിക പുരോഗതിയുടെ ഈ കാലഘട്ടത്തില്‍ നിരാശാജനകമാണെന്നും കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it