ബജറ്റ് സമ്മേളനം: രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: ഈ മാസം 23 ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായി രാജ്യ സഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി ഇന്ന് രാജ്യസഭയിലെ നേതാക്കളുടെ യോഗം വിളിച്ചു. ഇതാദ്യമായാണ് രാജ്യസഭാ ചെയര്‍മാന്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് കക്ഷിനേതാക്കളുടെ ഔപചാരിക യോഗം വിളിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച അന്‍സാരി രാജ്യസഭയിലെ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ വര്‍ഷക്കാല ശീതകാല സമ്മേളനങ്ങള്‍ കോണ്‍ഗ്രസിന്റെയും മറ്റുപ്രതിപക്ഷ കക്ഷികളുടേയും പ്രതിഷേധം കാരണം തടസ്സപ്പെടുകയും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാര ബില്ലുകള്‍ പാസ്സാക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ശീതകാല സമ്മേളനം കഴിഞ്ഞ ഡിസംബര്‍ 23ന് നിര്‍ത്തിവെക്കേണ്ടിയുംവന്നു.
ലോകസഭാ സ്പീക്കര്‍ സുമിത്രാമഹാജനും പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യനായിഡുവും സമ്മേളനത്തിന്റെ തലെ ദിവസം കക്ഷി നേതാക്കളുടെ യോഗം വെവ്വേറെ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇടയ്ക്കുവരുന്നതിനാല്‍ പാര്‍ലമെന്റ് സമ്മേളനം ചുരുക്കുന്നതിനെപറ്റി ആലോചിക്കുന്നതിന് വെങ്കയ്യ നായിഡു ഫെബ്രുവരി 4ന് പ്രതിപക്ഷവുമായി സംസാരിച്ചിരുന്നു.
ബജറ്റിനോടപ്പം ചരക്കുസേവന നികുതി, റിയല്‍എസ്റ്റേറ്റ് ബില്ലുകള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ചക്കെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ജെഎന്‍യു ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ, അരുണാചല്‍ പ്രദേശിലെ പ്രസിഡന്റ് ഭരണം, പത്താന്‍കോട്ടിലേയും ഗുരുദാസ്പൂരിലെയും ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷവും തയ്യാറെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it